സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും

  • 12/10/2020

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പോള്‍ ആര്‍ മില്‍ഗ്രോമും റോബര്‍ട്ട് ബി വില്‍സണുമാണ് പുരസ്‌കാരം കരസ്ഥമാക്കിയത്. പുതിയ ഓക്ഷന്‍ ഫോര്‍മാറ്റുകളുടെ കണ്ടുപിടുത്തവും ഓക്ഷന്‍ തിയറിയിലെ പരിഷ്‌കാരവുമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 

സ്വര്‍ണ മെഡലും 1.1 ദശലക്ഷം യുഎസ് ഡോളറും അടങ്ങുന്നതാണ് പുരസ്‌കാരം. ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി, എസ്‌തേര്‍ ഡുഫ്‌ലോ, മൈക്കില്‍ ക്രെമെര്‍ എന്നിവര്‍ക്കായിരുന്നു 2019 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ചത്. 

Related Articles