റിലയന്‍സ് ഗ്രൂപ്പിന് ഓഹരികള്‍ വിറ്റ നടപടി; ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ ആമസോണ്‍

  • 09/10/2020

മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് ഓഹരികള്‍ വിറ്റ നടപടിയെ ചോദ്യം ചെയ്ത് ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആമസോണ്‍ നോട്ടീസ് അയച്ചു. ആഗസ്റ്റ് മാസത്തിലാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ബിസിനസുകള്‍ ഏറ്റെടുക്കുന്നതായി റിലയന്‍സ് പ്രഖ്യാപിച്ചത്. എന്നാല്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് തങ്ങളുടെ അനുവാദം ഇല്ലാതെ ഇത്തരത്തില്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ സാധിക്കില്ല എന്ന് കാണിച്ചാണ് ആമസോണ്‍ ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ആഗസ്റ്റ് മാസം 24713 കോടിയുടെ ഇടപാടാണ് റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പുമായി നടത്തിയത്. ഇടപാടിലൂടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍, ലോജിസ്റ്റിക്, വെയര്‍ഹൗസിംഗ്, എന്നിവ റിലയന്‍സ് അവരുടെ നിയന്ത്രണത്തിലാക്കി. ഈ നടപടിയെയാണ് ആമസോണ്‍ ഇപ്പോള്‍ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഓഹരി ഏറ്റെടുക്കണം എന്ന് ആവശ്യപ്പെട്ട് തങ്ങള്‍ ആദ്യം ആമസോണിനെയാണ് സമീപിച്ചതെന്നും എന്നാല്‍ ആമസോണ്‍ വിമുഖത അറിയിച്ചതിനാലാണ് റിലയന്‍സ് ഗ്രൂപ്പിന് ഓഹരി വിറ്റഴിക്കേണ്ടി വന്നതെന്നുമാണ് ഇതുമായി ബന്ധപ്പെട്ട് ഫ്യൂച്ചര്‍ ഗ്രൂപ്പ് നടത്തിയിരിക്കുന്ന പ്രതികരണം.

Related Articles