ഫോബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയിൽ ആദ്യ സ്ഥാനം ജോയ് ആലുക്കാസിന്

  • 18/10/2022



ഫോബ്‌സ് ഇന്ത്യ സമ്പന്നരുടെ പട്ടികയിൽ ആദ്യ സ്ഥാനം മലയാളിയായ ജോയ് ആലുക്കാസിന്. സ്വർണാഭരണ രംഗത്തു നിന്നുമാണ് ആലുക്കാസ് ഈ നേട്ടം സ്വന്തമാക്കിയത്. ഫോബ്‌സ് പട്ടികയിലെ ഇന്ത്യൻ അതിസമ്പന്നരുടെ കൂട്ടത്തിൽ ജോയ് ആലുക്കാസ് അറുപത്തൊമ്പതാം സ്ഥാനത്താണ്. 

1987ൽ അബുദാബിയിലാണ് ജോയ് ആലുക്കാസ് ആദ്യത്തെ വിദേശ സ്റ്റോർ തുറന്നത്. ഇപ്പോൾ ഇന്ത്യയിൽ 84 ഔട്ട്‌ലെറ്റുകളും വിദേശത്ത് 43 ഔട്ട്‌ലെറ്റുകളുമുള്ള ജോയ്ആലുക്കാസിന്റെ സ്വന്തം ബ്രാൻഡ് ലോഞ്ച് ചെയ്യാനുള്ള തയാറെടുപ്പിലാണദ്ദേഹം. 

മണി എക്സ്ചേഞ്ച്, ടെക്സ്റ്റൈൽ, മാളുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയിലെല്ലാം ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. ജ്വല്ലറി ബിസിനസ് പ്രാഥമിക ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള സെബി അനുമതിക്കായി കാത്തിരിക്കുകയാണ് ആലുക്കാസ് ഗ്രൂപ്പ്.

Related Articles