കൊച്ചി : കൊറോണ ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നൽകുന്നതിന് വേണ്ടിയുള്ളതാണ് എസ്ബിഐയുടെ പുതിയ വായ്പ പദ്ധതി. പദ്ധതി പ്രകാരം 25,000 മുതൽ 5 ലക്ഷം രൂപവരെ ഈടില്ലാതെ വായ്പ ലഭിക്കും. പ്രതിവർഷം 8.5 ശതമാനമാണ് പലിശ.എസ്ബിഐ കവച് പേഴ്സണൽ ലോൺ എന്ന പേരിൽ അവതരിപ്പിച്ച വായ്പ ഉപഭോക്താക്കൾക്ക് സ്വന്തം ചികിത്സയ്ക്കോ അല്ലെങ്കിൽ കൊറോണ ബാധിച്ച കുടുംബാംഗങ്ങളുടെ ചികിത്സയ്ക്കോ പ്രയോജനപ്പെടുത്താം. ഈട് വേണ്ട എന്നതാണ് കവചിന്റെ പ്രധാന സവിശേഷത. കൂടാതെ പ്രോസസ്സിങ് ഫീസ്, മുൻകൂട്ടി അടയ്ക്കൽ അല്ലെങ്കിൽ പ്രീ-പേയ്മെന്റ് പിഴ എന്നിവയുമില്ല. അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം (ഇസിഎൽജിഎസ്) പ്രകാരമാണ് വായ്പ അനുവദിക്കുക.57 ഇഎംഐകളിൽ പലിശ ഉൾപ്പടെയാണ് തിരിച്ചടയ്ക്കേണ്ടത്. മൊറട്ടോറിയം കാലയളവിൽ ഈടാക്കുന്ന പലിശ തുകയും ഇതിൽ ഉൾപ്പെടും. ശമ്പളം, ശമ്പളം ലഭിക്കാത്തവർ, പെൻഷൻകാർ എന്നിവരടങ്ങുന്ന വ്യക്തികൾക്ക് കൊറോണ വ്യക്തിഗത വായ്പയ്ക്ക് അർഹതയുണ്ട്. അപേക്ഷകർ ഏപ്രിൽ ഒന്നിന് മുമ്പോ അതിന് ശേഷമോ കൊറോണ ചികിത്സ തേടിയവരായിരിക്കണം. എസ്ബിഐ ബ്രാഞ്ച്, യോനോ ആപ്പ് എന്നിവ വഴി കവച് വായ്പയ്ക്കുള്ള അപേക്ഷ സമർപ്പിക്കാം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?