പ്രധാനമന്ത്രിയുടെ ആസ്തിയില്‍ വര്‍ദ്ധനവ്, അമിത് ഷായ്ക്ക് ഇടിവ്; കേന്ദ്രമന്ത്രിമാരുടെ ആസ്തികള്‍ പുറത്ത്

  • 15/10/2020

കേന്ദ്ര മന്ത്രിമാരുടെ ആസ്തി വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയില്‍ 36 ലക്ഷത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 2.49 കോടി രൂപയുടെ ആസ്തിയാണ് പ്രധാനമന്ത്രിക്ക് ഉണ്ടായിരുന്നത്. അത് 2.85 കോടിയായാണ് ഉര്‍ന്നിരിക്കുന്നത്. സ്വന്തമായി വാഹനങ്ങളോ ബാധ്യതകളോ തനിക്കില്ലെന്നും പ്രധാന മന്ത്രി നല്‍കിയ വിവരങ്ങളില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം 32.3 കോടിരൂപയായിരുന്നു അമിത് ഷായുടെ വരുമാനം. എന്നാല്‍ അത് 28.63 കോടിയായി കുറഞ്ഞിരിക്കുകയാണ്. 3.67 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഷെയര്‍ മാക്കറ്റിലെ ചാഞ്ചാട്ടവും മോശം മാര്‍ക്കറ്റ് വികാരവുമാണ് അമിത് ഷായുടെ വരുമാനം കുറയാനുള്ള കാരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ആസ്തിയില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

Related Articles