കുവൈത്തിൽ അന്തരീക്ഷ ഈർപ്പത്തിൽ ഇന്ന് രാത്രി മുതൽ കുറവ് വരും

  • 08/08/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്നത്തെ കാലാവസ്ഥ വളരെ ചൂടുള്ളതാണെന്നും  രാത്രി മുതൽ അന്തരീക്ഷ ഈർപ്പം ക്രമേണ കുറയാൻ തുടങ്ങുമെന്നും കാലാവസ്ഥ വിഭാ​ഗം. വരും ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ കാറ്റിനാണ് സാധ്യതയുള്ളതെന്ന് കാലാവസ്ഥ വിദ​ഗ്ധൻ ദൈറർ ആൽ അലി പറഞ്ഞു. നാളത്തെ കാലാവസ്ഥയും വളരെ ചൂടുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേ​ഗത്തിൽ വീശിയേക്കാം. 

പൊടിക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥ വിഭാ​ഗം നൽകുന്നുണ്ട്. ചില പ്രദേശങ്ങളിൽ താപനില 50 ഡി​ഗ്രി സെൽഷ്യസിൽ കൂടതലാകാനും സാധ്യതയുണ്ട്. ഹൈവേകളിൽ വാഹനമോടിക്കുന്നവർക്ക് ദൂരക്കാഴ്ച കുറയുന്നതിനാൽ ശ്രദ്ധ നൽകണം. തിരമാലകൾ ആറടിയിലധികം ഉയരത്തിൽ വീശാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ പാലിക്കണമെന്ന് അധികൃതർ പ്രത്യേകം നിർദേശം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News