കുവൈത്തിലെ സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ നിന്ന് ബാച്ചിലേഴ്സിനെ ഒഴിപ്പിച്ചു

  • 08/08/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം നാല് ​ഗവർണറേറ്റുകളിലായി സ്വകാര്യ ഹൗസിംഗ് ഏരിയകളിൽ ബാച്ചിലേഴ്സ് താമസിക്കുന്നതിനെതിരെ 200 പരാതികളാണ് ലഭിച്ചതെന്ന് ഫർവാനിയ, മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലെ മുനിസിപ്പൽ കാര്യങ്ങളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എഞ്ചിനിയർ അമ്മർ അൽ അമ്മർ. അൽ അസിമ, ഹവല്ലി, ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിലെ മുനിസിപ്പാലിറ്റികൾ 41 നിയമലംഘന റിപ്പോർട്ടുകളാണ് റിയൽ എസ്റ്റേറ്റ് ഉടമകൾക്ക് അയച്ചത്. അതേസമയം 53 പ്രോപ്പർട്ടികളിൽ നിന്ന് ബാച്ചിലേഴ്സിനെ ഒഴിപ്പിച്ചു

സ്വകാര്യ, മോഡൽ ഹൗസിംഗ് ഏരിയകളിലെ ബാച്ചിലേഴ്സിന്റെ താമസത്തിനെതിരെയുള്ള ഫോളോ അപ്പ് കമ്മിറ്റിയുടെ നടപടിക്രമങ്ങളെക്കുറിച്ചു അൽ അമ്മർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ബാച്ചിലേഴ്സ്  താമസം സംബന്ധിച്ച പ്രശ്നങ്ങളിൽ നടപടിക്രമങ്ങൾ പിന്തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം തുടങ്ങിയവയുടെ പൂർണ്ണ സഹകരണത്തോടെയും ഏകോപനത്തോടെയുമാണ് നടപടികൾ സ്വീകരിക്കുന്നത്. 1992-ലെ 125-ാം നമ്പർ ഡിക്രി നിയമം പുറപ്പെടുവിച്ചതുമുതൽ ഇന്നുവരെ മുനിസിപ്പാലിറ്റി അത് പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News