കർശന വാഹന പരിശോധനയുമായി അധികൃതർ; കണ്ടെത്തിയത് 163 നിയമലംഘനങ്ങൾ

  • 20/01/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കർശന വാഹനപരിശോധന തുടർന്ന് അധികൃതർ. അർദിയ ക്രാഫ്റ്റ് ഏരിയ, മെഹ്ബൂല , ഫഹാഹീൽ പ്രദേശങ്ങളിലാണ് ജനറൽ ട്രാഫിക്ക് വിഭാ​ഗത്തിലെ പ്രതിനിധീകരിച്ച് ഫോളോ അപ്പ് വകുപ്പ് പരിശോധന നടത്തിയത്. ട്രാഫിക്ക് നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി പട്രോളിം​ഗ് സംഘത്തെയും നിയോ​ഗിച്ചിരുന്നു. മോട്ടോൾ ബൈക്കുകൾ, ‍ഡെലിവറി, ടാക്സി വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് പരിശോധന നടന്നത്.

പരിശോധന ക്യാമ്പയിനിലൂടെ 163 വിവിധ നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിക്കുക, ഹെൽമറ്റ് ധരിക്കാതിരിക്കുക, റിഫ്ലക്ടീവ് ടേപ്പ് ഒട്ടിക്കാത്തത്, കാൽനട പാലങ്ങളിലൂടെ ബൈക്ക് ഓടിക്കുന്നത്, ടാക്സി പെർമിറ്റ് കൈവശമില്ലാത്തത് തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. കൂടുതൽ സുരക്ഷാസ ട്രാഫിക്ക് ക്യാമ്പയിനുകൾ നടത്തുമെന്ന് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Related News