പൊതു പരിപാടികൾ നിരീക്ഷിക്കുന്നുണ്ടെന്ന് മാൻപവർ അതോറിറ്റി

  • 20/01/2022

കുവൈത്ത് സിറ്റി: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ മന്ത്രിസഭ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ഫീൽഡ് ടൂറുകൾ തുടരുന്നു. അടഞ്ഞയിടങ്ങളിലുള്ള എല്ലാ പരിപാടികൾക്കും സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒപ്പം വാക്സിനേഷൻ നിബന്ധനകളും കർശനമാക്കിയിരുന്നു. ആരോ​ഗ്യ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനായി മാൻപവർ അതോറിറ്റിയുടെ ഫീൽഡ് സംഘം ആറ് ​ഗവർണറേറ്റുകളിലും പരിശോധന നടത്തിയതായി വ്യക്തമാക്കി.

റെസ്റ്ററെന്റുകളിലും ഹോട്ടലുകളിലുമെല്ലാം കുവൈത്ത് മുനസിപ്പാലിറ്റിയുടെയും വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തടോെയാണ് പരിശോധനകൾ നടന്നത്. അതേസമയം, സോഷ്യൽ മീഡിയ നിരീക്ഷണം ശക്തമാക്കിയതായി മാൻപവർ അതോറിറ്റിയിലെ വനിതാ പരിശോധന സംഘത്തിലുള്ള ഫാത്തിമ അബ്‍ദുൾ മാലിക്ക് അറിയിച്ചു. എന്തെങ്കിലും പരിപാടികൾ അടഞ്ഞ സ്ഥലങ്ങളിൽ പരിപാടികൾ നടക്കുന്നുണ്ടോയെന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിൽ നിന്ന് അറിയാൻ സാധിക്കും. ഇവിടെയെല്ലാം പരിശോധന തുടരുമെന്നും അവർ അറിയിച്ചു.

Related News