വേനൽക്കാലത്തെ ഏറ്റുവും കടുത്ത പരീക്ഷണത്തിൽ വിജയിച്ച് കുവൈറ്റ് വൈദ്യുതി മന്ത്രാലയം.

  • 01/08/2021

കുവൈത്ത് സിറ്റി: വൈദ്യുതി ഉപയോഗം എല്ലാ റെക്കോർഡുകളും കടന്ന് കുതിക്കുമ്പോൾ വേനൽക്കാലത്തെ ഏറ്റുവും കടുത്ത പരീക്ഷണത്തിൽ വിജയം നേടി വൈദ്യുതി മന്ത്രാലയം. 

ഇലക്ട്രിക്കൽ ലോഡ് ഇൻഡക്സ് എല്ലാ റെക്കോർഡുകളും ഭേദിച്ച് 15, 670 മെഗാ വാട്ട്സ് വരെയായാണ് ഉയർന്നത്.  വൈദ്യുതി ഉപയോഗം അതിൻ്റെ ഏറ്റവും ഉയർന്ന അവസ്ഥയിലെത്തിയപ്പോൾ മേഖലയിലെ എല്ലാ ജീവനക്കാരും അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു.

665 മെഗാവാട്ട്സ് വരെ ലോഡ് ഉയർന്ന സാഹചര്യമുണ്ടായി. ഇത് നാഷണൽ കൺട്രോൾ സെന്റർ ആവശ്യപ്പെട്ടാൽ പ്രവർത്തനത്തിന് തയ്യാറായ ടർബൈനുകളുടെ കരുതൽ ശേഷിയാണ്.

Related News