കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഹാർവെസ്ററ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു

  • 12/11/2025

കുവൈറ്റ് സിറ്റി:കുവൈറ്റ് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ഹാർവെസ്ററ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചു.പരിപാടികളുടെ ഫ്‌ളൈർ പ്രകാശനം ഇടവക വികാരി ഫാദർ സിജിൽ ജോസ് വിലങ്ങൻപാറ നിർവഹിച്ചു.ഇടവക ട്രസ്റ്റി സജിലു തോമസ് ,സെക്രട്ടറി മിലൻ അറക്കൽ,ഹാർവെസ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ റെയ്ജു അരീക്കര,പബ്ലിസിറ്റി കൺവീനർ മജോ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.നവംബർ ഇരുപത്തിയൊന്നിന് യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് പരുപാടികൾ നടത്തപ്പെടുന്നത് .ക്നാനായ സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് തിരുമേനി മുഖ്യ അതിഥിയായി പങ്കെടുക്കുന്നുണ്ട് .നാട്ടിൽ നിന്നും മറ്റു കലാകാരന്മാരും പരിപാടികൾക്ക് മാറ്റുകൂട്ടുവാനായി എത്തിച്ചേരുന്നുണ്ട് .

Related News