മലപ്പുറം ജില്ലാ അസോസിയേഷൻ -"മാമാങ്കം-2K25" ഒക്റ്റോബർ ‌ 31നു അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ”

  • 28/10/2025




കലാസാംസ്കാരികസാഹിത്യ - മത നിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പര്യായമായ മലപ്പുറം ജില്ലയുടെ കുവൈത്തിലെ പ്രവാസി കൂട്ടായ്മ, ഐക്യപ്പെടുക, പരസ്പരം തോളോട്‌ തോൾ ചേർന്ന് നിലനിൽക്കുക‌ എന്ന ലക്ഷ്യത്തോടെ മുന്നേറുന്നു മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കുവൈറ്റ് ( MAK) .

സംഘടനയുടെ എട്ടാം വാർഷിക നിറവിൽ നടത്തുന്ന മെഗാ കലാ-സാംസ്‌കാരിക പരിപാടിയായ PHOENIX "മാമാങ്കം-2K25" ഒക്ടോബർ‌ 31 വെള്ളിയാഴ്ച വൈകീട്ട്‌ 4 മണിക്ക്‌‌ അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു. 

2024ൽ സംഘടിപ്പിച്ച പ്രഥമ മാമാങ്ക പരിപാടിയിൽ പ്രഖ്യാപിച്ചത്‌ പോലെ, മലപ്പുറം ജില്ലയിലെ പെയിൻ & പാലിയേറ്റീവ്‌ യൂണിറ്റുകൾക്ക്‌ ധനസഹായവും ജീവൻ രക്ഷാ ഉപകരണങ്ങളും നൽകുകയുണ്ടായി. സംഘടനയുടെ പ്രാരംഭഘട്ടം മുതൽ പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങളിലും ഇതര സമൂഹ്യ-സേവന മേഖലയിലും 2018 ലെ ‌ പ്രളയാനന്തര ഇടപെടലുകളിലും ‌ 2020-2021 കാലത്ത്‌ മനുഷ്യജീവനെ നരക തുല്യമാക്കിയ കൊറോണ സമയത്തും വ്യക്തമായ സേവന പങ്കാളിത്തം ഉറപ്പ്‌ വരുത്താൻ സംഘടനയ്ക്ക്‌ സാധ്യമായിട്ടുണ്ട്‌‌. 

"മാമാങ്കം 2K25 " കുവൈറ്റിന്റെ മണ്ണിൽ അരങ്ങേറുമ്പോൾ‌ സീ ടിവി സരിഗമ ഫെയിം & സിനിമ പിന്നണി ഗായകർ ആയ ജാസിം ജമാൽ, കീർത്തന S.K , ഗായികയും സിനിമ താരവുമായ വർഷ പ്രസാദ്‌, കൊളോണിയൽ കസിൻസ്‌ ഓഫ്‌ കേരള ഷാൻ & ഷാ കൂടെ അഞ്ചംഗ ഓർക്കസ്ട്ര ടീമും നാട്ടിൽ നിന്നും എത്തുന്നു എന്നതാണു മുഖ്യാകർഷണം. MAK അംഗങ്ങളുടെയും കുട്ടികളുടെയും പ്രോഗ്രാമുകൾ ഇതോടനുബന്ധിച്ച്‌ അരങ്ങേറുന്നതാണ്. മലപ്പുറത്തിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഒരു കലാവിരുന്നാണു കാണികൾക്ക്‌ നൽകാൻ പ്രയത്നിക്കുന്നതും,സ്വപന്ം കാണുന്നതും എന്ന് ഫഹാഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. 

പ്രസിഡറ്റ്‌ അഡ്വ. മുഹമ്മദ്‌ ബഷീർ, ജെനറൽ സെക്രെട്ടറി ഷറഫുദ്ദിൻ പുറക്കയിൽ , മാമാങ്കം ജനറൽ കൺവീനർ ബിജു ഭാസ്കർ, മുഖ്യ രക്ഷാധികാരി ഷറഫുദ്ദീൻ കണ്ണത്ത് , മാമാങ്കം ജനറൽ കോർഡിനേറ്റർ വാസുദേവൻ മമ്പാട്, ഹോപിറ്റാലിറ്റി പാർട്ണർ Dr. അബ്ദുള്ള ഹംസ, കൺവീനർമാർ ആയ അഷറഫ്‌ ചേറൂട്ട്, അഡ്വ. ജസീന ബഷീർ, കോർഡിനേറ്റർ അഭിലാഷ് കളരിക്കൽ , പ്രോഗ്രാം കൺവീനർ അനസ്‌ തയ്യിൽ, ട്രഷറർ പ്രജിത്ത് മേനോൻ , വനിതാ വിംഗ്‌ ചെയർപേഴ്സൺ അനു അഭിലാഷ്‌,എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.നാട്ടിൽ നിന്നെത്തിയ പ്രശസ്ത ഓർക്കസ്ട്ര ടീം അംഗങ്ങളായ നബീൽ, ഹക്കീം, ആശിഷ് , അനൂപ് എന്നിവരും സന്നിഹിതരായിരുന്നു.

Related News